ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഓട്ടൻതുള്ളൽ പകർന്നാട്ടം സംഘടിപ്പിച്ചു. ആറാം ക്ലാസ്സിലെയും എട്ടാം ക്ലാസ്സിലെയും മലയാളം പാഠപുസ്തകത്തിലെ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും തുള്ളൽ കലയെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുമാണ് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് സോദാഹരണ ക്ലാസ്സ് അവതരിപ്പിച്ചത്.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, സാംസ്കാരിക വകുപ്പിന്റെ കുഞ്ചൻ സ്മാരക പുരസ്കാരം പോലുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മണലൂർ ഗോപിനാഥന്റെ ഓട്ടംതുള്ളൽ പകർന്നാട്ടം കുട്ടികളിൽ ആവേശമുണർത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് വി സുനീതി സ്വാഗതവും ഡെപ്യൂട്ടി എച്ച് എം നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com