ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ കായികമേളയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ‘സ്പോർട്സ് മീറ്റ് 2023’ യ്ക്ക് ദീപശിഖ തെളിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ റിട്ട: പോലീസ് ഉദ്യോഗസ്ഥനും മുൻ സന്തോഷ് ട്രോഫി ടീം അംഗവും അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്ബോൾ അക്കാദമി കോച്ചുമായ തോമസ് കാട്ടൂക്കാരൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

continue reading below...

continue reading below..


ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ , മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, പി കെ ഉണ്ണികൃഷ്ണൻ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ശോഭ ശിവാനന്ദരാജൻ, ഗിരിജാമണി, പിടിഎ പ്രസിഡന്റ്‌ അബിൻ വെള്ളാനിക്കാരൻ എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.


വിവിധ ഹൗസുകളുടെ ആവേശോജ്ജ്വലമായ മാർച്ച് പാസ്ററ്, ദീപശിഖാപ്രയാണം, കായിക പ്രതിജ്ഞയെടുക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ വിവിധ ഇനങ്ങളിലായി കായികപ്രതിഭകൾ മാറ്റുരയ്ക്കും. സ്പോർട്സ് മീറ്റ് കോഡിനേറ്റർ ബീന, കായികാധ്യാപകരായ റോസ്‌മി, സലീഷ്, സലാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

You cannot copy content of this page