എൻ.ഐ.പി.എം.ആർ ആരംഭിക്കാനായി സ്ഥലവും ബഹുനില കെട്ടിടങ്ങളും സൗജന്യമായി സർക്കാരിന് നൽകിയ വല്ലക്കുന്ന് നേരെപറമ്പിൽ കൊച്ചുമാത്തു മകൻ ജോർജ്ജ് അന്തരിച്ചു

ഭിന്നശേക്ഷിക്കാർക്കായുള്ള പ്രശസ്ത സ്ഥാപനമായ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആർ നടത്തിപ്പിന് നാലേകാല്‍ ഏക്കര്‍ സ്ഥലവും 42000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്‌പെഷ്യല്‍ സ്‌കൂളും കൃത്രിമ കൈ കാല്‍ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടെയുള്ള 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളും 2012 ൽ സൗജന്യമായി സർക്കാരിന് കൈമാറിയ വല്ലക്കുന്ന് നേരെപറമ്പിൽ കൊച്ചുമാത്തു മകൻ ജോർജ്ജ് അന്തരിച്ചു

വല്ലക്കുന്ന് : ഭിന്നശേക്ഷിക്കാർക്കായുള്ള പ്രശസ്തമായ സ്ഥാപനമായ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആർ (NIPMR) ആരംഭിക്കാനായി സ്ഥലവും ബഹുനില കെട്ടിടങ്ങളും സൗജന്യമായി സർക്കാരിന് നൽകിയ വല്ലക്കുന്ന് നേരെപറമ്പിൽ കൊച്ചുമാത്തു മകൻ ജോർജ്ജ് അന്തരിച്ചു.

സ്വന്തമായി ഒരു ആശുപത്രി ആരംഭിക്കാനായി പണികഴിപ്പിച്ച കെട്ടിടമായിരുന്നു ആകാലത്ത് സൗജനയമായി സർക്കാരിന് കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്.

നിപ്മറി ന്റെ നടത്തിപ്പിന് നാലേകാല്‍ ഏക്കര്‍ സ്ഥലവും 42000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണ് എന്‍. കെ. ജോര്‍ജ് നൽകിയത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്‌പെഷ്യല്‍ സ്‌കൂളും കൃത്രിമ കൈ കാല്‍ നിര്‍മാണ യൂണിറ്റും ഉള്‍പ്പെടെയുള്ള 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളാണ് 2012 ഡിസംബറില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.

ഭിന്നശേഷി സേവന രംഗത്ത് സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു.

continue reading below...

continue reading below..

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സ്ഥാപിച്ചതാണ് എൻ.കെ മാത്യു ചാരിറ്റബിൾ ട്രസ്റ്റ്‌. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേക്ഷിയുള്ള കുട്ടികൾക്ക് പ്രതിമാസം സാമ്പത്തിക സഹായം ദീർഘകാലം ചെയ്തിരുന്നു. മദർ തെരെസയുടെ ജീവിതകാലത്ത് അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. വ്യവസായ മേഖലയിലും സാമൂഹിക ജീവകാരുണ്യ മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് വ്യക്തിയായിരുന്നു എൻ.കെ ജോർജ്ജ്.

സംസ്ഥാന സർക്കാരിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യക്തിത്വമായ ഇദ്ദേഹം പുല്ലൂർ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നപ്പോൾ കഴിഞ്ഞ വർഷത്തെ ലോക ഭിന്നശേക്ഷി ദിനത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ബിന്ദു ആശുപത്രിയിൽ എത്തി ആദരിച്ചിരുന്നു,

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O