പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണികുട്ടിയുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു. കോൺഗ്രസ് ഊരകം മേഖല കമ്മിറ്റിയുടെ അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്‌ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ കെ.എൽ. ബേബി അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സുധാകരൻ കൊച്ചുകുളം, എം.കെ. കലേഷ്, അശ്വതി സുബിൻ എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ മികവ് കാട്ടിയ ജോണി താണിപിള്ളി, വിൻസെന്റ് ടി.മാത്യു, എലന പി.ജോയ് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com