മാപ്രാണം : ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളും, ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലും, പോൾ ബ്ലഡും സംയുക്തമായി എച്ച്.ഡി.എഫ്.സി യുടെ സഹകരണത്തോടെ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറോളം ഡോണേഴ്സ് എത്തിച്ചേർന്ന് 32 യൂണിറ്റ് രക്തം ദാനം ചെയ്യാൻ സാധിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ രക്‌തദാനക്യാമ്പ് ഉദ്‌ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഗംഗ എം.പി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ, പി.എ.സി ശ്രീജിത്ത് ഒ എസ്, ഡോ. അരുൺ, സ്കൂൾ പ്രിൻസിപ്പാൾ ബാബു പി എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്‌കൃത അധ്യാപിക നിഷ നന്ദി അർപ്പിച്ചു സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews