റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെയുള്ള കല്ലേറ്റുംകര വികസന സമരം 6-ാം നാൾ – കേരള ഫീഡ്സ് നഗറിൽ സമരാഗ്നി ജ്വലനം നടന്നു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ മാർച്ച്‌ 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമരം 6-ാം നാൾ  സമരാഗ്നി ജ്വലനം നടന്നു. കല്ലേറ്റുംകര കേരള ഫീഡ്സ് നഗറിൽ  ആളൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡ് അംഗം ഓമന ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. കെ എഫ് ജോസ് അദ്ധ്യക്ഷത വഹിച്ചു.

വർഗ്ഗീസ് പന്തലൂക്കാരൻ, സോമൻ ശാരദാലയം പ്രസംഗിച്ചു. സുമേഷ് വി കെ, തോമസ് കെ എം, ജോർജ്ജ് കുഴുവേലി, കുമാരൻ കൊട്ടത്തിൽ, ജോൺ പായമ്മൽ, ഷാജു പുളിയാനി, പി സി ജോർജ്ജ്, രാഘവൻ സി കെ, ജോയ് പുളിയാനി, അനിൽ പൂവത്തിക്കര, സ്റ്റീഫൻ കെ എഫ്, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ഡേവിസ് ഇടപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. എഴാം നാൾ സമരം മാർച്ച് 21 ന് തൊമ്മാന സെന്ററിൽ 6:30 ന് നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page