ഇരിങ്ങാലക്കുട : പൊതുപരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ കണ്ടെത്തിയ സംഭവത്തിൽ ഒടുവിൽ മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയുമായി രംഗത്ത്. പൊതുപരിപാടിയ്ക്കിടെ നൽകിയെന്നു പറയുന്ന അപേക്ഷ നഷ്ടപ്പെട്ടതായി വന്ന വാർത്ത ശ്രദ്ധയിൽപെട്ടു. ഇത് ഗൗരവമായി പരിശോധിക്കും എന്ന് മന്ത്രി.
പരിപാടികൾക്കിടയിലും യാത്രകളിലും ലഭിക്കുന്ന പരാതികൾ കൂടെയുള്ള പേഴ്സണൽ സ്റ്റാഫിനെ ഏൽപ്പിക്കലാണ് പതിവ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും.
സംഭവത്തിലുൾപ്പെട്ട പരാതിക്കാരി ഉന്നയിക്കുന്ന വിഷയം നേരത്തെത്തന്നെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. പരാതിക്കാരിയുടെ ഭർത്താവിൻ്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയം ഉചിതമാർഗ്ഗേന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയത് പ്രിൻസിപ്പൽ സെക്രട്ടറി മുഖാന്തിരം നേരത്തെ ലഭ്യമാക്കുകയും ഫയലിൽ പരിശോധിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത ആവശ്യം പൊതുസ്ഥലംമാറ്റത്തിനിടെ പരിഗണിക്കാൻ നേരത്തെത്തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്. അതിനു വേണ്ട തുടർ നടപടികൾ ഉണ്ടാവും എന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive