ഓൺലൈൻ തട്ടിപ്പിലൂടെ മണ്ണംപേട്ട സ്വദേശിയായ ചിറ്റിലപ്പിള്ളി വീട്ടിൽ ഷിന്റോ (40)എന്നയാളിൽ നിന്ന്മൂന്ന് ലക്ഷത്തി പതിനാറായിരത്തി എവുന്നൂറ്റി അൻപത്തിയൊമ്പത് രൂപ തട്ടിയെടുത്ത കേസിൽ സുൽത്താൽ ബത്തേരി, മാടക്കര സ്വദേശിയായ നല്ല മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (25) സുൽത്താൻ ബത്തേരി കൈപ്പാൻഞ്ചേരി സ്വദേശിയായ പുത്തൻപുരക്കൽ വീട്ടിൽ മുഹമ്മദ് റാഫി (23), സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയായ കൈപ്പഞ്ചേരി പുൽപറമ്പിൽ വീട്ടിൽ അബ്ദുൾ ഗഫൂർ (27) എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് വയനാട്ടിൽ നിന്നും പിടികൂടിയത്
ഷിന്റോ സുഹൃത്ത് വഴി ASO എന്ന കമ്പനിയിൽ ഓൺലൈൻ മൊബൈൽ ആപ്പ് വഴി പരസ്യങ്ങൾ ഡൌൺലോഡ് ചെയ്യുന്ന ജോലിക്ക് കയറുകയും തുടർന്ന് സുഹൃത്ത് അയച്ച്കൊടുത്ത ലിങ്ക് വഴി ഡൌൺലോഡ് ചെയ്യുകയും ഈ കമ്പനിയിയുടെ റിക്രൂട്ട് മാനേജർ എന്ന് അവകാശപ്പെട്ട ഒലിവിയ വിൽസൺ എന്ന സ്ത്രീ ഓൺലാനായി ഇന്റർവ്യൂ നടത്തിയതിന് ശേഷം ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചേർക്കുകയും ഈ ഗ്രൂപ്പിലൂടെ ASO കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നാലിരട്ടിയായി ലാഭം കൊടുക്കാമെന്ന് പ്രതികൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും പലർക്കും പണം തിരികെ ലഭിച്ചതിന്റെ സ്ക്രീൻ ഷോട്ട് കൾ ഗ്രൂപ്പിൽ കാണിച്ച് കൊടുക്കുയും ചെയ്തത് പ്രകാരം ഷിന്റോ ഇതു വിശ്വസിച്ച് 14.10.2024 തിയ്യതി മുത 26.10.2024 തീയ്യതി വരെയുള്ള കാലയളവിൽ ഷിന്റോയുടെ അക്കൗണ്ടിൽ നിന്നും 3,16,759/- രൂപ പ്രതികൾ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് വാങ്ങി പണം കൈപ്പറ്റുകയായായിരുന്നു.
കമ്പനിയുടെ പോളിസി അനുസരിച്ച് എല്ലാ വെളളിയാഴ്ചയും പണം പിൻവലിക്കാമെന്നും, ഞായറാഴ്ച പണം അക്കൌണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്യുമെന്നാണ് പ്രതികൾ ഷിന്റോയെ അറിയിച്ചിരുന്നത് എന്നാൽ പണം ക്രെഡിറ്റ് ആകാതിരുന്നതുകൊണ്ട് ഷിന്റോ വാട്സ്ആപ് ഗ്രൂപ്പിൽ കാര്യം ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല അപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകിയത് ഈ കാര്യത്തിന് 2024 ഡിസംബർ 1-ാം തിയ്യതി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതറിഞ്ഞ് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അന്വഷണത്തിൽ തട്ടിപ്പിലൂടെ നേടിയ പണം അബ്ദുൾ ഗഫൂർ എന്നയാളുടെ അക്കൗണ്ടിലേക്ക് വരികയും ഇയാൾ ചെക്ക് മൂഖേന പണം പിൻവലിച്ചതായി കണ്ടെത്തി അബ്ദുൾ ഗഫൂറിനെ പിടികൂട് ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ തട്ടിപ്പ് തുകയിൽ നിന്ന് 2000 രൂപ കമ്മീഷനെടുത്ത ശേഷം ബാക്കി തുക മുഹമ്മദ് റാഫിക്ക് കൈമാറുകയും ഇയാൾ കമ്മീഷൻ എടുത്തതിന് ശേഷം മുഹമ്മദ് ഷാഫിക്കാണ് പണം കൈമാറുന്നതെന്നും കണ്ടെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി .കൃഷ്ണകുമാർ IPS ന്റെ മാർഗനിദേശാനുസരണം വരന്തരപ്പിള്ളി പോലീസ് ഈ കേസിലെ അന്വേഷണം നടത്തി വരെവെ പ്രതികൾ വയനാട്ടിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.കെ.എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, മുരുകദാസ്, ജിനു, പ്രസീത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive