ഇരിങ്ങാലക്കുട : അർബൺ സഹകരണ ബാങ്കായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ ആർബിഐ ഏർപ്പെടുത്തിയതിൽ വിശദീകരണവുമായി ബാങ്ക്. വ്യാഴാഴ്ച ഒരു മണിയോടെ ബാങ്ക് ചെയർമാന്റെ പേരിൽ വാർത്താക്കുറിപ്പ് ഇറങ്ങി.
രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്‌പ തിരിച്ചടവ് മോശ മാവുകയും, അത് വഴി റിസർവ്വ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണ്ണമായും പാലിക്കുവാൻ കഴിയാതെ വരുകയും ഉണ്ടായെന്നു സമ്മതിച്ച് ബാങ്ക് ചെയർമാൻ എം പി ജാക്സൺ. എന്നാൽ ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, മറികടക്കാനുള്ള തീവ്രപരിശ്രമമാണ് ബാങ്ക് എന്നും , നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് ബാങ്ക് അറിയിപ്പിൽ പറയുന്നുണ്ട്.
എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ചില തൽപ്പരകക്ഷികൾ, ബാങ്കിന്റെ തകർച്ച ആഗ്രഹിക്കുന്നവർ, ഈ ഉത്തരവിന് വ്യാഖാനങ്ങൾ നൽകി അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ പത്രകുറിപ്പ് ഇറക്കുന്നത് എന്നും സൂചിപ്പിക്കുന്നുണ്ട്.
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഇറക്കിയ വാർത്ത കുറുപ്പിന്റെ പൂർണ്ണരൂപം
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് കേരളത്തിലെ പ്രമുഖ അർബൺ സഹകരണ ബാങ്കാണെന്ന് നിങ്ങൾക്ക് അറിയാമല്ലൊ. 100 വർഷത്തിലേറെ പിന്നിട്ട നമ്മുടെ ബാങ്കിൻ്റെ പൊതുജനമധ്യത്തിലുള്ള വിശ്വാസ്യതയാണ് അതിൻ്റെ വിജയ രഹസ്യം. അർബൺ ബാങ്കുകളുടെ നിയന്ത്രണാധികാരം RBI ക്കാണെന്ന് നമുക്കറിയാവുന്നതാണ്. 30.07.2025 ൽ RBI ബാങ്കിൻ്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാങ്കിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനായി ചില കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടി ഉത്തരവ് 6 മാസത്തേക്കാണെന്നും ബാങ്കിൻ്റെ സ്ഥിതി മെച്ചപ്പെടുന്ന അവസര ത്തിൽ പിൻവലിക്കുമെന്നും ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ളതാണ്. എന്നാൽ സാമൂഹ്യമാധ്യമ ങ്ങളിൽ ചില തൽപ്പരകക്ഷികൾ, ബാങ്കിന്റെ തകർച്ച ആഗ്രഹിക്കുന്നവർ, ഈ ഉത്തരവിന് വ്യാഖാനങ്ങൾ നൽകി അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാ ലാണ് ഈ പത്രകുറിപ്പ് ഇറക്കുന്നത്.
നമ്മുടെ ബാങ്ക് റിസർവ്വ് ബാങ്ക് മാനദണ്‌ഡപ്രകാരം ടയർ III ബാങ്കാണ്. 1000 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള ഈ വിഭാഗത്തിന് നിയന്ത്രണങ്ങളും അതിനുള്ള മാനദ ണ്ഡങ്ങളും വളരെ കടുപ്പമുള്ളതാണ്. അതിൽ നിന്നും പുറത്ത് കടക്കുവാനായി കുറച്ചുകാ ലമായി നമ്മൾ നിക്ഷേപം കുറച്ചുവരുകയായിരുന്നു. 1250 കോടി ആയിരുന്ന നിക്ഷേപം 900 കോടി ആയി കുറച്ചുകൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ക്ലാസിഫിക്കേഷൻ വ്യത്യാസപ്പെട്ടിട്ടില്ല.
രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്‌പ തിരിച്ചടവ് മോശ മാവുകയും, അത് വഴി റിസർവ്വ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണ്ണമായും പാലിക്കുവാൻ കഴിയാതെ വരുകയും ചെയ്യുന്നു. ഇത് താൽക്കാലിക പ്രതിഭാസമാണ്. ഇത് മറികടക്കാനുള്ള തീവ്രപരിശ്രമമാണ് ബാങ്ക് നടത്തി വരുന്നതെന്ന് നിങ്ങൾക്ക് അറിവുള്ളതാണല്ലൊ.
എത്രയും വേഗം RBI മാനദണ്‌ഡങ്ങൾ പാലിച്ചുകൊണ്ട് ഈ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കാൻ നമുക്ക് കഴിയും. ആയതിനാൽ അനാവശ്യമായ പ്രചരണങ്ങളിൽ വീഴാതെ ഇത്രയും കാലം ബാങ്കിന് നൽകിയ പിന്തുണയും, പ്രോത്സാഹനവും തുടർന്നും നൽകി ക്കൊണ്ട്, ബാങ്കിനോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ നിക്ഷേപങ്ങൾ സുരക്ഷിതമായി ബാങ്കിനോടൊപ്പമുണ്ട് എന്ന് ഉറപ്പ് നൽകാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. നമ്മുടെ ബാങ്കിലെ നിക്ഷേപങ്ങൾ ഡെപ്പോസിറ് ഇൻഷുറൻസ് ഗ്യാരണ്ടി സ്കീം പ്രകാരവും സുരക്ഷിതമാണെന്ന് അറിയാമല്ലൊ. കൂടാതെ 200 കോടിയലധികം രൂപ ഗവ: സെക്യൂരിറ്റീസിൽ നമുക്ക് നിക്ഷേപമുള്ള കാര്യം കൂടി നിങ്ങളെ അറിയിക്കുവാൻ സന്തോഷ മുണ്ട്. എല്ലാവർക്കും എല്ലാ നന്മകളും ആശംസിക്കുന്നു. എന്ന് ബാങ്ക് ചെയർമാൻ എം പി ജാക്സൺ
RBI restrictions are a temporary phenomenon and that the bank is making every effort to overcome them, and that deposits are safe, says ITU Bank
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

