ഇരിങ്ങാലക്കുട : റിസർവ് ബാങ്ക് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം പി ജാക്സൺ പ്രസിഡണ്ടായിട്ടുള്ള ഡയറക്ടർ ബോർഡിനെ 12 മാസത്തേക്ക് അസാധുവാക്കി – ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പുതിയ അഡ്മിനിസ്ട്രേറ്ററെയും ഉപദേശക സമിതിയെയും നിയമിച്ചു .
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) സെക്ഷൻ 36 AAA യും സെക്ഷൻ 56 ഉം പ്രകാരം റിസർവ് ബാങ്ക് ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിനെ 12 മാസത്തേക്ക് അസാധുവാക്കി. ചൊവാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് ആർ.ബി.ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു . ആർ.ബി.ഐ ഉദ്യോഗസ്‌ഥർ ചൊവാഴ്ച വൈകിട്ട് ബാങ്കിൽ നേരിട്ടെത്തി .
ഈ കാലയളവിൽ ബാങ്കിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റിസർവ് ബാങ്ക്, ഫെഡറൽ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് രാജു എസ് നായരെ ‘അഡ്മിനിസ്ട്രേറ്ററായി’ നിയമിച്ചു. അഡ്മിനിസ്ട്രേറ്ററെ തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കുന്നതിന് റിസർവ് ബാങ്ക് ഒരു ‘ഉപദേശക സമിതി’യെയും നിയമിച്ചിട്ടുണ്ട്. ഉപദേശക സമിതിയിലെ അംഗങ്ങൾ ശ്രീ മോഹനൻ കെ (മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ശ്രീ ടി.എ. മുഹമ്മദ് സഗീർ (മുൻ വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്) എന്നിവരാണ്.
ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിലെ നിലവിലെ മാനേജ്മെന്റ് ബോർഡ് ഇവരാണ്. എംപി ജാക്സൺ ചെയർമാൻ, ജോൺ എ എൽ മാനേജിംഗ് ഡയറക്ടർ, ഇ ജെ വിൻസന്റ് വൈസ് ചെയർമാൻ, ഡയറക്ടർമാർ അജിത് കുമാർ സി കെ, ചന്ദ്രൻ കെ കെ, ഡീൻ ഷഹീദ്, പോൾ കരിമാലിക്കൽ, മഹേഷ് എ, ഷാജു പാറേക്കാടൻ, ഷിജു എസ് നായർ, ഗിരിജ ഗോകുൽനാഥ്, റീത്ത ആന്റണി, റോസിലി ജെയിംസ്, രാജീവ് കെ എ, ജസ്റ്റിൻ പൗലോസ്, രാജീവ് മുല്ലപ്പള്ളി.
ബാങ്കിൽ തുടർച്ചയായി കാണുന്ന മോശം സാമ്പത്തിക സ്ഥിതിയും ഭരണ മാനദണ്ഡങ്ങളും മൂലമുണ്ടാകുന്ന ചില പ്രധാന ആശങ്കകൾ കാരണം മുകളിൽ പറഞ്ഞ നടപടി അനിവാര്യമാണ് എന്നി ആർ ബി ഐ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
പൊതുജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ 2025 ജൂലൈ 30-ന് പ്രസിദ്ധീകരിച്ച 2025-2026/807 ലെ പത്രക്കുറിപ്പിൽ വിശദമായ വിവരങ്ങൾ ഉണ്ട്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എയുടെ ഉപവകുപ്പ് (1)-ഉം 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56-ഉം (സഹകരണ സംഘങ്ങൾക്ക് ബാധകമായത്) പ്രകാരം ആർ ബി ഐ ബാങ്കിന് ചില തുടർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
RELATED NEWS : റിസർവ് ബാങ്കിന് “ക്രെഡിറ്റ് “എടുക്കാനൊ ഐ.ടി.യു ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം …?
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


