ഇരിങ്ങാലക്കുട : നവംബർ 1 മുതൽ വീണ്ടും എക്കൗണ്ടുകളും എ.ടി.എമ്മുകളും പ്രവർത്തിപ്പിച്ച് ബാങ്കിംഗ് പ്രവർത്തനങ്ങൾ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഇരുന്നതിന്റെ ക്രെഡിറ്റ് റിസർവ് ബാങ്ക് എടുക്കാനാണ് ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപെടുത്തിയതെന്ന് ആരോപിച്ച് ഐ.ടി.യു ബാങ്ക് മുൻ ചെയർമാൻ എം.പി ജാക്‌സൺ.
6 മാസത്തെ സമയം തന്ന് 3 മാസം പിന്നിടുത്തനത്തിന് മുൻപ് റിസേർവ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവന്നതിലെ ദുരൂഹത കാണുമ്പോൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയിക്കുന്നതായി രിങ്ങാലക്കുട ടൌൺ കോഓപ്പറേറ്റീവ് ബാങ്ക് (ITU BANK) മുൻ ചെയർമാൻ എം.പി ജാക്‌സൺ കോൺഗ്രസ് പാർട്ടി ആസ്ഥാനമായ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപാവലിക്ക് മുൻപ് ഇടപാടുകാർക്ക് 5 ലക്ഷം വരെ കൊടുക്കുവാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു ഐ.ടി.യു ബാങ്ക് എന്നും, ഡെപ്പോസിറ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DCIGC) വഴി അപേക്ഷിച്ചിരുന്ന 17562 പേർക്ക് നിക്ഷേപം തിരികെ നൽകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് പരിഹരിക്കാൻ ജീവനക്കാർക്ക് ഇന്ന് മുതൽ പരിശീലനവും ഒരുക്കിയിരുന്നതായും എം പി ജാക്‌സൺ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി. ഞങ്ങൾ ചെയ്യാനിരുന്നതിന്റെ ക്രെഡിറ്റ് റിസേർവ് ബാങ്ക് എടുക്കാനാണ് തിടുക്കത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
DCIGC വഴി 466 കോടി തിരിച്ചു കൊടുക്കാനാണ് ഇപ്പോൾ ബാങ്ക് തയാറായിരുന്നത്. ശേഷം ഒന്നാം ഘട്ടമായി നവംബർ മാസം 1 മുതൽ എസ്.ബി അക്കൗണ്ടും കറന്റ് അക്കൗണ്ടും 19 എ.ടി.എമ്മുകളും പ്രവർത്തിപ്പിച്ചു ബാങ്കിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ തീരുമാനിച്ചിരുന്നു. രണ്ടാം ഘട്ടമായി കാലാവധി പൂർത്തിയായ നിക്ഷേപമാണ് തിരിച്ചു നൽകാനും തീരുമാനിച്ചിരുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബര് 28 വരെ ബാങ്കിന്റെ വസ്തുക്കൾ വിൽക്കാൻ അനുമതി റിസേർവ് ബാങ്ക് തന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതി തന്നതിന് ശേഷം വെറും 9 ദിവസത്തിനുള്ളിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ ആകിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു സംശയിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ഐ.ടി.യു ബാങ്കിൽ താൻ ചെയർമാൻ ആയതുകൊണ്ടല്ലേ ചില മാധ്യമങ്ങൾ ‘വെണ്ടയ്ക്ക നിരത്തുന്നതെന്നും’ വെറും അപ്രസക്തമായ ഒരാളായിരുന്നെങ്കിൽ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.
കരുവന്നൂർ ബാങ്കിൽ കഴിഞ്ഞ ദിവസം പെട്രോൾ ഒഴിച്ചത്ത് സി.പി.എം ആന്നെന്നും , തുടർന്ന് വാർത്ത ഉണ്ടാക്കി ജാഥ നടത്തിയത് ‘പ്രീ പ്ലാൻഡ് ആന്നെന്നാണ് ‘ താൻ വിശ്വസിക്കുന്നതെന്നും എം പി ജാക്സൺ പറഞ്ഞു. അല്ലാതെ ബി.ജെ.പി ആകില്ലെന്നും അദ്ദേഹം.
ബി.ജെ.പിയുടെ പല ദേശിയ നേതാക്കളും ഐ.ടി.യു ബാങ്കിലെ പ്രശ്നം പരിഹരിക്കാൻ തന്നെ സമീപിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ പേരുകൾ വെളിയടുത്തിയില്ല.
ഐ ടി യു ബാങ്കിന്റെ ചെറുതുരുത്തി, ചേലക്കര അത്താണി ബ്രാഞ്ചുകൾ പ്രവർത്തനം അവസാനിപ്പിക്കാന്നും കുറച്ചു താത്കാലിക ജീവനക്കാരെ പിരിച്ചു വിടാനും ബോർഡ് തീരുമാനം എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
ബാങ്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കീഴിൽ ഐ ടി യു ബാങ്ക് പ്രതിസന്ധികൾ തരണം ചെയ്തു വരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

