വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായി

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൻ 2 പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39) മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി.കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഇരുപതാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വാട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരുക്കു പറ്റിയത്. പുലർച്ചെ കോളിംങ്ങ് ബെൻ ശബ്ദം കേട്ടു വാതിൽ തുറന്ന സാദിഖിൻ്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പി വടികൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തി.

സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിത്തയുടനെ തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണ കുമാറിൻ്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും, ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പരാതിക്കാരനോടും സമീപവാസികളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ ചടുലമായ അന്വേഷണത്തിലാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികൾ അറസ്റ്റിലായത്.


അന്വേഷണം പുരോഗമിക്കുമ്പോൾ പരാതിക്കാരൻ്റെ സംശയങ്ങൾ, നാട്ടുകാർ നൽകിയ വിവരങ്ങൾ, രാത്രിയിലെ അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ എല്ലാം മുൻ കേസ്സിൽപ്പെട്ട പലരും പ്രതികളെന്നു തോന്നൽ ഉണ്ടായെങ്കിലും ഇവരുടെയെല്ലാം വിവരങ്ങൾ വളരെ രഹസ്യമായി ശേഖരിച്ച് ഈ കേസ്സിൽ ഉൾപ്പെട്ടിട്ടില്ലന്നു ഉറപ്പുവരുത്തി മുന്നോട്ടുള്ള അന്വേഷണമാണ് ക്രൈം ത്രില്ലർ സിനിമയിലെ ക്ലൈമാക്സ്സിൽ ആരും സംശയിക്കാത്തവർ വില്ലന്മാ രായെത്തുന്ന കഥാപാത്രങ്ങൾ പോലെ അന്വേഷണം ഈ പ്രതികളിലേക്ക് എത്തിയത്.

ടിസ്റ്റുകൾ അനവധി

വ്യക്തി വൈരാഖ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളക്പൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.
സുഹൃത്തിൻ്റെ ബെക്കിൽ ആയുധവുമായെത്തിയായിരുന്നു ആക്രമണം. സാദിഖിന് തലയ്ക്കാണ് കൂടുതൽ പരുക്കേറ്റത്. അന്വേഷണത്തിൻ്റെ ആരംഭം മുതൽ മറ്റു പലരിലേക്കും വിരൽ ചൂണ്ടിയ കേസ്സാണിത്. പുലർച്ചെയായതിനാൽ പ്രതികളുടെ അവ്യക്തമായ ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്.

സംശയം തോന്നിയവരെ കാലതാമസം ഇല്ലാതെ കൃത്യമായി വെരിഫൈ ചെയ്തു ഒഴിവാക്കുകയായിരുന്നു അന്വേഷണത്തിൻ്റെ രീതി. കാളത്തോട് നിന്നാണ് ഒന്നാം പ്രതി നൗഫീലിനെ പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്.

എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് മഫ്തിയിൽ പിൻതുടർന്നെത്തി പിടികൂടുകയായിരുന്നു. എട്ടോളം ക്രിമനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ,

രണ്ടായിരത്തി പതിനെട്ടിൽ മണ്ണുത്തി, സ്റ്റേഷനിൽ ഒരു കൊലപാതക ശ്രമ കേസ്സിലും, ഇതേ വർഷം ഒല്ലൂരിലും കൊലപാതക ശ്രമക്കേസ്സിലും പ്രതിയായിരുന്നു. രണ്ടായിരത്തി ഇരുപതിലും ഇരുപത്തിമൂന്നിലും മൂന്ന് അടിപിടികേസ്സിലും മണ്ണുത്തി സ്റ്റേഷനിൽ ഇയാൾ പ്രതിയായിരുന്നു. കൂടാതെ രണ്ടായിരത്തി ഇരുപത്തൊന്നിൽ ഒല്ലൂരിൽ അടിപിടി കേസ്സിലും ആയുധം കൈവശം വച്ചതിനും കേസ്സുകളുണ്ട്., രണ്ടായിരത്തി ഇരുപതിൽ ചേർപ്പിൽ ദ്രേഹോപദ്ര കേസ്സിലും പ്രതിയാണ് നൗഫീൽ.

താജുദ്ദീൻ രണ്ടായിരത്തിയാറിൽ മതിലകം സ്റ്റേഷനിൽ അടിപിടി കേസ്സിലെ പ്രതിയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ.മാരായ സി.എം.ക്ലീറ്റസ്, പി.ജയകൃഷ്ണൻ, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.ആർ.രഞ്ജിത്ത്, എ.കെ.രാഹുൽ, സി.പി.ഒ മാരായ, കെ.എസ്. ഉമേഷ്, കെ.ജെ.ഷിൻ്റോ, വിപിൻ ഗോപി സൈബർ സെൽ വിദഗ്ദൻ പി.വി.രജീഷ് എന്നിവ രാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page