ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം നടന്ന മാള ഹോളി ഗ്രേസ് കോളേജിൻെറ ഒന്നാം നമ്പർ വേദിയുടെ മുൻവശം വെച്ച് പരിപാടിയുടെ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ ആക്രമിച്ച് പരിക്കേല്പിച്ച കേസ്സിലെ പ്രതികളായ കെ.എസ്.യു തൃശൂർ ജില്ല പ്രസിഡണ്ട് കോട്ടപ്പടി സ്വദേശി കുഴിക്കാട്ടിൽ വീട്ടിൽ ഗോകുൽ, കെ.എസ്.യു സ്റ്റേറ്റ് ട്രഷറർ പനമുക്ക് സ്വദേശി തയ്യിൽ വീട്ടിൽ സച്ചിൻ, കെ.എസ്.യു സ്റ്റേറ്റ് എക്സിക്യുട്ടിവ് മെമ്പർ പരപ്പനങ്ങാടി സ്വദേശി പാറക്കണ്ണിത്തറയിൽ വീട്ടിൽ സുദേവ് എന്നിവരെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നിർദേശാനുസരണം, മാള പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ ജിൻ ശശി അറസ്റ്റ് ചെയ്തു. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ പോയി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive