മുരിയാട് : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്ര വർണ്ണാഭമായി.
പൗരാണിക ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യാഹ് വേ നിസ്സിയും ( കർത്താവിൻ്റെ വിജയ പതാക ) വഹിച്ചു പ്രാർത്ഥന ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തചുവടുകൾ വച്ചു വിശ്വാസികൾ ഘോഷയാത്രയിൽ അണിനിരന്നു.
ബാന്റ് മേളവും ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗോത്രങ്ങൾ ഒരുക്കിയ 12 ടാബ്ളോകളും തിരുന്നാൾ പ്രദക്ഷിണത്തിൻ്റെ ഭാഗമായി മുരിയാട് ഗ്രാമത്തെ വലം വച്ച് സീയോനിൽ പ്രവേശിച്ചു.

കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും, ഡിസ്പ്ലേകളും ഏറെ കൗതുകമുണർത്തി. ഉച്ചക്ക് മൂന്നരയോടെ മുരിയാട് പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോക്ഷയാത്ര വൈകീട്ട് അഞ്ചരയോടെ സീയോനിൽ പ്രവേശിച്ചു.
ലോകത്തിന്റെ നാനാഭാഗത്തു നിന്നായി ആയിരക്കണക്കിന് സീയോൻ വിശ്വാസികൾ കുടുംബസമേതം പങ്കെടുക്കുന്ന കൂടാരതിരുന്നാൾ വിവിധ പരിപാടികളോടെ വ്യാഴാഴ്ച സമാപിക്കും. രാവിലെ മുതൽ സീയോൻ കാമ്പസിൽ വചന പ്രഘോഷണം, ദിവ്യബലി, ദൈവാരാധന, സ്നേഹവിരുന്ന്, കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയുണ്ടാകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive