ശ്രീ കൂടൽമാണിക്യം 2023 ക്ഷേത്രോത്സവത്തിന്‍റെ കാര്യപരിപാടി പുസ്തക പ്രകാശനം മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കിഴക്കേ ഗോപുരനടയിൽ

ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കാര്യപരിപാടി പുസ്തക പ്രകാശനം മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കിഴക്കേ ഗോപുരനടയിൽ സംഘടിപ്പിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രകാശന കർമ്മം നിർവഹിക്കും. ആദ്യ പ്രതി സ്വീകരിക്കുന്നത് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ്.

continue reading below...

continue reading below..

.

You cannot copy content of this page