യൂത്ത് കോൺഗ്രസ് യുവജന റാലിയും പൊതുസമ്മേളനവും ഏപ്രിൽ 2 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ യുവജന റാലിയും പൊതുസമ്മേളനവും ഏപ്രിൽ രണ്ടാം തീയതി ഞായറാഴ്ച നഗരസഭ ടൗൺഹാൾ പരിസരത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിനോദ് ചേലക്കര, അരുൺ മോഹൻ, കെപിസിസി മെമ്പർ എം പി ജാക്സൺ തുടങ്ങിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സുബീഷ് കാക്കനാടൻ, ജില്ലാ സെക്രട്ടറിമാരായ അസറുദ്ദീൻ കളക്കാട്ടിൽ, കിരൺ ഒറ്റാലി, ടൗൺ മണ്ഡലം പ്രസിഡൻറ് ശ്രീരാം ജയപാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏപ്രിൽ 11 , 12 തീയതികളിൽ കൊടുങ്ങലൂരിലാണ് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ സമ്മേളനം നടക്കുന്നത് . മെയ് 20 21 22 23 തീയതികളിൽ തൃശൂരിൽ വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്,

You cannot copy content of this page