ഇരിങ്ങാലക്കുട വഴി കെ.എസ്.ആർ.ടി.സിയുടെ ഒരു രാത്രികാല സർവീസ് കൂടി : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വഴി കെ എസ് ആർ ടി സിയുടെ ഒരു ബസ് കൂടി രാത്രികാല സർവീസ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ.ആർ ബിന്ദു പറഞ്ഞു.

വൈകിട്ട് 5.45 ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന ബസ് പാലാ, കൂത്താട്ടുകുളം, എറണാകുളം, കൊടുങ്ങല്ലൂർ വഴി രാത്രി 10.20 ന് ഇരിങ്ങാലക്കുട എത്തും. തുടർന്ന് കോഴിക്കോട് വഴി രാവിലെ 6.10 ന് പെരിക്കല്ലൂരിൽ എത്തിച്ചേരും. പൂർണ്ണമായും റിസർവേഷൻ സംവിധാനത്തിലാണ് ബസ് സർവീസ്.

തിരിച്ച് വൈകിട്ട് 5.45 ന് പെരിക്കല്ലൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ് സുൽത്താൻബത്തേരി, കോഴിക്കോട്, തൃശൂർ,വഴി രാത്രി 1.15 ന് ഇരിങ്ങാലക്കുടയിലെത്തും. തുടർന്ന് ബസ് രാവിലെ 5.50 ന് കോട്ടയത്ത് എത്തിച്ചേരും.

ഗതാഗതമന്ത്രി ആന്റണി രാജു അടക്കം പങ്കെടുത്ത് മാർച്ച് 29 ന് ചേരുന്ന ഉന്നതതല യോഗം ഇരിങ്ങാലക്കുട വഴിയുള്ള കൂടുതൽ സർവീസുകളുടെ കാര്യം പരിഗണിക്കും – മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

You cannot copy content of this page