ഇരിങ്ങാലക്കുട : കുവൈത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതശരീരം വെള്ളിയാഴ്ച കാലത്ത് നെടുമ്പാശ്ശേരിയിൽ എത്തുകയാണ്. കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധിയായി മൃതശരീരങ്ങൾ ഏറ്റ് വാങ്ങാൻ നിശ്ചയിച്ചിട്ടുള്ളത് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയെയാണ് എന്നുള്ളതുകൊണ്ട് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നൽകാൻ തീരുമാനിച്ചിരുന്ന സ്വീകരണ പരിപാടികൾ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഇതോടൊപ്പം വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സ്വീകരണ പരിപാടികളും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെച്ചിട്ടുണ്ടെന്നു അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com