വെള്ളാങ്ങല്ലൂര്‍ : വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ‘എന്‍റെ പാടം എന്‍റെ പുസ്തകം’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. 550 പേര്‍ക്ക് പച്ചക്കറി തൈകളും, ഗ്രോ ബാഗും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണ പദ്ധതിയാണ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ എന്‍റെ പാടം എന്‍റെ പുസ്തകം. പദ്ധതി വഴി 22 വായനശാലകളില്‍ രൂപീകരിച്ച വനിതാ കാര്‍ഷിക ക്ലബ്ബുകളിലൂടെ കൃഷിയിലും വായനയിലും അത്ഭുതകരമായ മുന്നേറ്റമാണ് ഉണ്ടാകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.കെ. സ്മിത, എ.കെ. മജീദ്, എം.എസ്. ലെനിന്‍, സുധ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews