പ്രദീപൻ വീണ്ടും നാടിന് അഭിമാനമായി – കളഞ്ഞു കിട്ടിയ പണവും സ്വർണവും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി

കടുപ്പശ്ശേരി : കടുപ്പശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീപൻ വീണ്ടും സത്യസന്ധത തെളിയിച്ചു. വെള്ളിയാഴ്ച രാവിലെ റോഡിൽ നിന്നും കിട്ടിയ പണവും സ്വർണവും അടങ്ങിയ പേഴ്സ് ആളൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കലിന്‍റെ സാന്നിധ്യത്തിൽ യഥാർഥ ഉടമയായ താഴേക്കാട് സ്വദേശി അനീഷിനെ കണ്ടെത്തി നൽകി. ആളൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ രതീഷ് കെ പി, എസ് ഐ അരിസ്‌റ്റോട്ടൽ എന്നിവർ സന്നിഹിതരായിരുന്നു. പത്ത് വർഷം മുമ്പും പ്രദീപൻ ഇതുപോലെ കളഞ്ഞു കിട്ടിയ പണം ഉടമയെ കണ്ടെത്തി നൽകിയിട്ടുണ്ട്.

continue reading below...

continue reading below..

You cannot copy content of this page