വടക്കുംകര ഗവ. യു.പി സ്കൂൾ പ്രീ പ്രൈമറിയെ ഏറ്റവും ശാസ്ത്രീയമായ സംവിധാനങ്ങളോടു കൂടി കുട്ടികൾക്കായി സമർപ്പിക്കും – മന്ത്രി ഡോ ആർ ബിന്ദു

പൂമംഗലം : വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമായ പ്രീ പ്രൈമറിയെ  വടക്കുംകര ഗവ യുപി സ്കൂളിൽ ഏറ്റവും ശാസ്ത്രീയമായ സംവിധാനങ്ങളോടു കൂടി  തന്നെ കുട്ടികൾക്കായി ഒരുക്കുമെന്ന്  മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 59 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പ്രീ പ്രൈമറി ബിൽഡിങ്ങിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ചടങ്ങിൽ  പൂമംഗലം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അധ്യക്ഷത വഹിച്ചു.

പൂമംഗലം ഗ്രാമപഞ്ചായത്തിലെ ഏക  സർക്കാർ വിദ്യാലയമായ ഗവ യുപി സ്കൂളിൽ ശിശു സൗഹൃദ പെഡഗോജിക്കൽ  പാർക്കും തയ്യാറാവുന്നുണ്ട്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്  എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

ഇരിങ്ങാലക്കുട എ.ഇ.ഒ ഡോക്ടർ എം സി നിഷ ഓണസന്ദേശം നൽകി. വാർഡ് മെമ്പർ ജൂലി ജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സുരേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, പിടിഎ പ്രസിഡന്റ് എം എ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപകൻ ടി എസ് സജീവൻ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് മേരി ഡി സിൽവ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page