സ്നേഹപൂർണ്ണമായ പരിശീലനവും പരിചരണവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു-  മന്ത്രി ഡോ ആർ ബിന്ദു

വെള്ളാങ്കല്ലൂർ : സ്നേഹപൂർണ്ണമായ പരിശീലനവും പരിചരണവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ അവർക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.  ബി ആർ സി വെള്ളാങ്കല്ലൂർ സംഘടിപ്പിച്ച ‘ഓണപൂപ്പൊലി’ ഓണാഘോഷവും ഓണക്കോടി വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബി.ആർ.സി അരണി ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഓണക്കോടിയും ഓണക്കിറ്റും  മന്ത്രി വിതരണം ചെയ്തു. തുടർന്ന് ഓണസദ്യയും  ഉണ്ടായിരുന്നു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്  റോമി ബേബി ആശംസകൾ അറിയിച്ചു സംസാരിച്ചു. വിൻ റോഡ്രിഗ്സ് സ്വാഗതം പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page