കലാനിലയത്തിൽ ഡിപ്ലോമ കോഴ്സിലേക്കും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും സീറ്റ് ഒഴിവ്

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി. അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറു വർഷ കോഴ്സ്), കഥകളിച്ചെണ്ട, കഥകളി മദ്ദളം (നാലു വർഷ കോഴ്സ്), കഥകളിച്ചുട്ടി, കോപ്പുപണി (മൂന്നു വർഷ കോഴ്സ്) എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സിലേക്കും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും സീറ്റ് ഒഴിവ്.

അപേക്ഷ മെയ് മാസം 31-നകം സെക്രട്ടറി, ഉണ്ണായിവാരിയർ സ്മാ രക കലാനിലയം ഇരിങ്ങാലക്കുട 680121, തൃശ്ശൂർ എന്ന വിലാസ ത്തിൽ അയയ്ക്കണം. ഫോൺ; 0480 2822031

You cannot copy content of this page