അറിയിപ്പ് : ഇരിങ്ങാലക്കുട ഗവൺമെൻ്റ് മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗത്തിലെ NSQF കോഴ്സുകളായ ഡയറി ഫാർമർ എൻ്റർപ്രണർ (DFE -24) വെബ് ഡെവലപ്പർ (WDE – 49) എന്നിവയിലേക്ക് മേയ് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
SSLC,CBSE, ICSE , THSLC തുടങ്ങിയ ഏതെങ്കിലും പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ പ്രവർത്തിക്കുന്ന VHSE ഹെൽപ്പ് ഡെസ്ക് വഴി വിദഗ്ദ്ധ അദ്ധ്യാപകരുടെ സഹായത്തോടെ സൗജന്യമായി അപേക്ഷ നൽകാവുന്നതാണ്.
പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലെ പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു സർട്ടിഫിക്കറ്റിനൊപ്പം ഒരു നാഷണൽ ലെവൽ സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽ മേഖല കണ്ടെത്താനും സഹായിക്കുന്നു.
NSQF പദ്ധതി പ്രകാരമുള്ള ജോബ് റോളുകൾ പഠിപ്പിക്കുന്നതിനോടൊപ്പം ഓൺ ദ ജോബ് ട്രെയിനിങ്ങ് വഴി പ്രായോഗിക പരിശീലനവും നൽകുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com