“സമർപ്പൺ”പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയർമാർ ഗൃഹസന്ദർശനം നടത്തുകയും ആശ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു

പൊറത്തിശ്ശേരി : മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പൊറത്തിശ്ശേരി പ്രൈമറി ഹെൽത്ത്‌ സെന്റർന്‍റെ സഹകരണത്തോടുകൂടി “സമർപ്പൺ”പദ്ധതി നടപ്പിലാക്കി.

കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ അടിസ്ഥാനവിഭാഗമായി പ്രവർത്തിച്ചുവരുന്ന ആശ പ്രവർത്തകരോടൊപ്പം എൻ എസ് എസ് വോളണ്ടിയർമാർ ഗൃഹസന്ദർശനം നടത്തുകയും ആശ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും സമൂഹസുസ്ഥിതിയിൽ ആശ പ്രവർത്തകരുടെ പ്രാധാന്യം ഉൾകൊള്ളുകയും ചെയ്തു.

ആരോഗ്യമേഖലയുടെ അടിസ്ഥാന വിഭാഗമായ മാതൃശിശു സംരക്ഷണം, പാലിയേറ്റീവ് കെയർ, പകർച്ചവ്യാധി നിയന്ത്രണം, പ്രതിരോധ വാക്സിനേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാനുള്ള ശേഷി എൻഎസ്എസ് വോളണ്ടിയർമാരിൽ വളർത്താൻ ഉതകുന്ന എൻഎസ്എസ് പദ്ധതിയാണ് സമർപ്പൺ

5, 6 വാർഡ് കളിലായിട്ടാണ് ഗൃഹസന്ദർശനം നടന്നത്. പുറത്തിശ്ശേരി പ്രൈമറി ഹെൽത്ത്‌ സെന്റർ ലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു അഗസ്റ്റിൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജീഷ് ടി കെ , ആശ പ്രവർത്തകാരായ സുജാത, ലത, ശ്രീമതി ദീപ, മല്ലിക, വാർഡ് കൗൺസില്ലർ ബൈജു കുറ്റിക്കാടൻ, സ്കൂൾ പ്രിൻസിപ്പാൾ ബാബു പി എ, പ്രോഗ്രാം ഓഫീസർ ഗംഗ എം പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page