ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലീ 5 K റൺ ഏപ്രിൽ ഒന്ന് രാവിലെ 6.45 ന്

ഇരിങ്ങാലക്കുട : ഡോൺബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളമ്പരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോൺബോസ്കോ ഡയമണ്ട് ജൂബിലീ 5കെ റൺ ഇന്ന് നടക്കും. രാവിലെ 6.45 ന് ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂംബ ഡാൻസോടെയുള്ള വാം അപ്പിനു ശേഷം 7.15 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റൺ ഫ്ലാഗ് ഓഫ്‌ ചെയ്യും. ടാണ, കാട്ടൂർ ബൈപാസ് റോഡ്, നട, മെയിൻ റോഡ് വഴി ഡോൺ ബോസ്കോ സ്കൂളിൽ തന്നെ റൺ സമാപിക്കും.

വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥ മാക്കുന്നവർക്ക് സനീഷ്‌കുമാർ ജോസഫ് Mla ട്രോഫികൾ സമ്മാനിക്കും. ആയിരം പേർ മിനി മാരത്തണിൽ രജിസ്റ്റർ ചെയ്തതായും ഒരുക്കങ്ങൾ പൂർത്തിയായതായും ഡോൺബോസ്കോ റെക്ടറും ഡയമണ്ട് ജൂബിലീ ആഘോഷ കമ്മിറ്റി ചെയർമാനുമായ ഫാ. എമ്മാനുവൽ വട്ടക്കുന്നേൽ, റൺ ക്യാപ്റ്റൻ സെബാസ്റ്റ്യൻ വിൻസെന്റ് എന്നിവർ അറിയിച്ചു.

പങ്കെടുക്കുന്നവർക്കെല്ലാം തന്നെ ടി ഷർട്ട്‌, പാർട്ടിസിപ്പേ ഷൻ സർട്ടിഫിക്കറ്റ്, ഫിനിഷർ മെഡൽ, പ്രാതൽ എന്നിവ നൽകും.