കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ ഡിവിഷൻ ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വിൻ്റെ നേതൃത്വത്തിൽ ഡിസംബർ 20ന് നടക്കുന്ന വൈദ്യുതി ഭവൻ മാർച്ചിന്റെ ഭാഗമായി ഡിസംബർ 12 മുതൽ 18 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ വാരം ഇരിങ്ങാലക്കുട കെഎസ്ഇബി ഓഫീസിനു മുമ്പിൽ ഡിവിഷൻ ധർണ്ണ സംഘടിപ്പിച്ചു.

continue reading below...

continue reading below..
സിഐടിയു ഇരിങ്ങാലക്കുട ഏരിയ പ്രസിഡൻറ് സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു. ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, നിയമനങ്ങൾ-പ്രമോഷനുകൾ നൽകി ജീവനക്കാരുടെ കുറവിന് പരിഹാരം കാണുക, ആശ്രിത നിയമനം അടിയന്തരമായി നടത്തുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി ഭവൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.

ഡിവിഷണൽ പ്രസിഡൻറ് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഡബ്ലിയു എ സംസ്ഥാന ഭാരവാഹി അജയൻ വിശദീകരണം നടത്തി. ഡിവിഷണൽ സെക്രട്ടറി നിക്സൺ കെ എൽ സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു.


You cannot copy content of this page