കെ.എസ്.ആർ.ടി.സി നാലമ്പലം സർവ്വീസ് ഫ്ലാഗ് ഓഫ് ഞായറാഴ്ച

ഇരിങ്ങാലക്കുട : നാലമ്പല ദർശനം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷ ആയിരിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജൂലൈ 17 തിങ്കളാഴ്ച മുതലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല ദർശന തീർത്ഥാടനക്കാലം ആരംഭിക്കുന്നത്.

You cannot copy content of this page