പൊരുതി ജയിക്കുകയെന്നതാണ് ജീവിത വിജയം : സ്വാമി ബ്രഹ്മസ്വരൂപാനന്ദ – എസ്.എൻ.ബി.പി. സമാജം ട്രസ്റ്റിന്റെ ഈ വർഷത്തെ ഗുരുപ്രസാദ പുരസ്ക്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ വി. ആർ. സുകുമാരന് സമ്മാനിച്ചു

അരിപ്പാലം : ജീവിത പ്രതിസന്ധിക്കളെ പൊരുതി ജയിക്കുകയെന്നതാണ് ജീവിതത്തിന്റെ വിജയമെന്ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ . അരിപ്പാലം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞ ത്തോടനുബന്ധിച്ച് 8-ാം ദിനത്തിൽ നടന്ന ശിവഗിരി തീർത്ഥാടന സന്ദേശ വിചാരസത്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

വിദ്യാഭ്യാസത്തേക്കാൾ ഉപരി പ്രതിസന്ധിക്കളെ അതിജീവച്ചവരെ അനുമോദിക്കുന്നതിലൂടെ പുതു തലമുറയ്ക്ക് നൽക്കുന്ന സന്ദേശമെന്ന് സ്വാമിജി പറഞ്ഞു. എസ്.എൻ.ബി.പി. സമാജം ട്രസ്റ്റിന്റെ ഈ വർഷത്തെ ഗുരുപ്രസാദ പുരസ്ക്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ വി. ആർ.സുകുമാരൻ നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു.ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പടിയൂർ വിനോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ കുറിച്ച് ഗുരുപദത്തിലെ ഡോ.കെ. വിശ്വം ഗോപാൽ പ്രഭാഷണം നടത്തി. യജ്ഞാചാര്യൻ ഒ വേണുഗോപാൽ, വി.ആർ.പ്രഭാകരൻ., വസന്ത സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.എൻ.ബി.പി സമാജം ട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ബിനു സ്വാഗതവും ജന.സെക്രട്ടറി ഷാജി കക്കറ നന്ദിയും പറഞ്ഞു.

You cannot copy content of this page