ടേബിൾ ടെന്നീസ് : ക്രൈസ്റ്റ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് സർവകലശാല ടേബിൾ ടെന്നീസ് വനിതാ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം സ്വന്തമാക്കി. വനിത വിഭാഗത്തിൽ ഒന്നാം സ്ഥാനവും , പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ക്രൈസ്റ്റിലെ അബിന എം വിൽസൺ സിംഗിൽസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

continue reading below...

continue reading below..ക്രൈസ്റ്റ് കോളേജിൽ വെച്ചു നടന്ന മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം
കോളേജ് മാനേജർ ഫാ. ജോയി പീണിക്കപ്പറമ്പിൽ നിർവ്വഹിച്ചു. AMET യൂണിവേഴ്സിറ്റിയിൽ വച്ചു നടക്കുന്ന സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലെക് അബിന വിൽ‌സൺ, റുക്‌മിനി വർമ്മ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കായിക വിഭാഗം മേധാവി ബിൻറ്റു ടി കല്യാൺ, സെബാസ്റ്റ്യൻ കെ. എം എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page