ശാന്തി സദനത്തിൽ ‘സ്നേഹ സ്പർശം’ ക്രിസ്തുമസ് നവവൽസര ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ജനമൈത്രി പോലിസിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്തുമസ് നവവൽസര ആഘോഷങ്ങ ളോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തി സദനത്തിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു ഉദ്‌ഘാടനം ചെയ്തു.ജെ. സി.ഐ.പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശാന്തി സദൻ ഡയറക്ടർ. ഫാ. ലിജോ കോങ്കോത്ത്, ജനമൈത്രി എസ്.ഐ. ജോർജ്.കെ.പി., പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, സെക്രട്ടറി. സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, ലേഡി ജേസി ചെയർ പേഴ്സൺ രമ്യ ലിയോ, ജെ.ജെ. ചെയർ പേഴ്സൺ മെർലിൻ സഞ്ജു, മുൻ പ്രസിഡന്റ് അഡ്വ ഹോബി ജോളി എന്നിവർ സംസാരിച്ചു.

കുട്ടികളുടേയും അമ്മമാരുടേയും വിവിധ കലാപരിപാടികളുo ഉണ്ടായിരുന്നു.

You cannot copy content of this page