വെള്ളാനി സെന്‍റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം

ഇരിങ്ങാലക്കുട : വെള്ളാനി സെന്‍റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് പ്രോഗ്രാം വ്യാഴാഴ്ച ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് അരങ്ങേറി .

continue reading below...

continue reading below..

ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയുള്ള കലാപരിപാടികൾ, ക്രിസ്തുമസ് സന്ദേശം പകരുന്ന നാടകാവതരണം എന്നിവ ഉണ്ടായിരുന്നു.

അനന്തരം പൊറത്തിശ്ശേരി അഭയ മന്ദിരം സന്ദർശിച്ച വിദ്യാർത്ഥികൾ ക്രിസ്തുമസിന്‍റെ ലാളിത്യവും മനുഷ്യനായി പിറന്ന് ദൈവത്തിന്‍റെ സ്നേഹവും ഉൾക്കൊള്ളുമാറ് അവിടെയുള്ള അന്തേവാസികളുമായി സമയം ചെലവിടുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്നേഹോഷ്മളമായ ഒരു പങ്കുവെയ്‌പോടെ പുതിയ തലമുറ നവകാലത്തിന്‍റെ ക്രിസ്തുമസ് അനുഭവങ്ങൾ പങ്കുവെച്ചു.

.

You cannot copy content of this page