ഇരിങ്ങാലക്കുട : ഒരുപാട് വിശേഷങ്ങളും വിവരങ്ങളുമായി വരുന്ന കത്തുകൾ നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നവ ആയിരുന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും പലതരത്തിലുള്ള വികാരവിചാരങ്ങളാണ് കത്തുകൾ സമ്മാനിച്ചതെന്ന് എസ് എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി പറഞ്ഞു. ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള ബാലവേദിയിൽ ദേശീയ തപാൽ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സ്വകാര്യ കത്തുകളിലും ഉണ്ടായിരുന്ന ‘അവിടത്തെ പോലെ ഇവിടെയും എല്ലാവർക്കും സുഖം’ എന്ന വാചകമാണ് തപാൽ ദിനം ഓർമ്മപ്പെടുത്തുന്നതും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി കെ ഭരതൻ അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾക്ക് തപാൽക്കാടുകൾ വിതരണം ചെയ്തുകൊണ്ട് കത്തെഴുത്തിലേക്ക് തിരിച്ചു നടക്കണം എന്ന സന്ദേശം എസ്എൻ ടിടിഐ പ്രിൻസിപ്പാൾ ടി വി കവിത അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് പി എസ് ബിജുന, ഷെൽമി വി ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ വീട്ടിലേക്ക് ‘സ്വന്തം കാർഡ്’ എഴുതിയയച്ചു. ലൈബ്രെറിയാൻ കെ കെ മഞ്ജുള സ്വാഗതവും പി കെ അജയ്ഘോഷ് നന്ദിയും രേഖപ്പെടുത്തി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews