ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ മുൻ എം.പി സുരേഷ് ഗോപി സന്ദർശിച്ചു, വികസനകാര്യങ്ങൾ, ട്രെയിൻ സ്റ്റോപ്പ് എന്നിവ റെയിൽവെ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് വാഗ്ദാനം

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ്റെ വികസനകാര്യങ്ങൾ മനസ്സിലാക്കാൻ മുൻ എം പി സുരേഷ്ഗോപി റെയിൽവെസ്റ്റേഷൻ സന്ദർശനം നടത്തി. സ്റ്റേഷൻ മാസ്റ്ററുമായും പൊതുജനങ്ങളുമായും ചർച്ച നടത്തി.പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും മറ്റുനിരവധി പേരും നിവേദനങ്ങൾ നൽകി. വികസനകാര്യങ്ങൾ, ട്രെയിൻ സ്റ്റോപ്പ് വിഷയം എന്നിവ റെയിൽവെ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റോപ്പ്‌ നിർത്തലാക്കിയ 5 രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാന്നും, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ ശാല അനുവദിക്കുന്ന കാര്യം അധികൃതരോട് സംസാരിക്കാമെന്നു അദ്ദേഹം ഉറപ്പ് നൽകിയതായി ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചർസ് അസോസിയേഷന് ഭാരവാഹികളായ സുഭാഷ് ആളൂർ, ജോഷ്വാ ജോസ് എന്നിവർ പറഞ്ഞു.


ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ല ജന സെക്രട്ടറി അഡ്വ കെ ആർ ഹരി, ജില്ല സെക്രട്ടറി എൻ ആർ റോഷൻ, ഇരിങ്ങാലകക്കുട, ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ കൃപേഷ് ചെമ്മണ്ട, സുഭീഷ് പി എസ്, ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, രാജേഷ് എ ആർ, വിപിൻ പാറമേക്കാട്ടിൽ, ബിനോയ് അശോകൻ, സരീഷ് കാര്യങാടൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

You cannot copy content of this page