ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “നിനയ്ക്കാതെ പൂത്തത്” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ദയ എ.ഡി രചിച്ച പുസ്തകം പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി. എം. ഐ അധ്യക്ഷനായ ചടങ്ങിൽ കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ്വ വിദ്യാർത്ഥിയുമായ പി.എൻ. ഗോപികൃഷ്ണൻ നിർവ്വഹിച്ചു.
“സഹജീവികളുടെ ദുരിതാനുഭവങ്ങൾ സ്വാംശീകരിക്കാനും അതി തീവ്രതയോടെ അത് ആവിഷ്കരിക്കാനും ഈ പ്രായത്തിൽ കവിയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് സഹൃദയർ അമ്പരക്കും, ഉറപ്പാണത്” – എന്ന് കാവുമ്പായി ബാലകൃഷ്ണൻ അവതാരികയിൽ കുറിച്ചു.
വൈസ് പ്രിൻസിപ്പൽ പ്രൊഫ. പള്ളിക്കാട്ടിൽ മേരി പത്രോസ് ആശംസയും ഇംഗ്ലീഷ് വിഭാഗം അധ്യക്ഷൻ ഡോ. കെ.ജെ. വർഗ്ഗീസ് പുസ്തക പരിചയവും നടത്തിയ ചടങ്ങിൽ ലൈബ്രേറിയൻ ഫാ. സിബി സി.എം.ഐ, എച്ച്.ആർ മാനേജർ പ്രൊഫ. ഷീബ വർഗ്ഗീസ് , ഭാഷാ വിഭാഗങ്ങളിലെ മറ്റദ്ധ്യാപകരും, ദയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ഓരോ വായനയും മനുഷ്യാനുഭവങ്ങളുടെ അഗാധതകളിലേക്ക് മനുഷ്യനെ കൂട്ടി കൊണ്ടുപോകുന്നുവെന്ന് പ്രകാശനവേളയിൽ കവി പി. എൻ. ഗോപീകൃഷ്ണൻ ഓർമ്മപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive