ഇരിങ്ങാലക്കുട : കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി. ഡെങ്കിപ്പനി കേസുകൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിൽ മേലാണ് നടപടി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com