അടുക്കള കൃഷിത്തോട്ടത്തിന് ആവശ്യമായതെല്ലാം ഒരു കിറ്റിൽ, സ്വന്തം പേരിൽ 5 സെൻ്ററ് ഭൂമിയെങ്കിലും ഉള്ള ആളുകൾക്ക് രജിസ്റ്റർ ചെയ്യാം, 800 രൂപ വില വരുന്ന നടീൽ വസ്തുക്കൾ 300 രൂപക്ക്

അറിയിപ്പ് : പച്ചക്കറി കൃഷി വികസന പദ്ധതിയിയുടെ ഭാഗമായി കുറഞ്ഞത് 2.5 സെന്റ് സ്ഥലത്ത് ജൈവരീതിയിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനായി വിത്ത്, തൈകൾ, ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ ആളൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി വിതരണം നടത്തുന്നു.

ആകെ 800/- രൂപ വിലയുള്ള ഉത്പാദന ഉപാധികൾ 300/- രൂപക്ക് കർഷകർക്ക് നൽകുന്നു (500 രൂപ സബ്‌സിഡി). ആവശ്യക്കാർ അപേക്ഷയോടൊപ്പം ആധാർ കാർഡ് പകർപ്പ്, 2024-25 വർഷത്തെ നികുതി രസീത് പകർപ്പ് , 300/- രൂപ ഗുണഭോക്തൃ വിഹിതം സഹിതം 03/09/23 രാവിലെ 10 മണി മുതൽ കൃഷിഭവനിൽ നേരിട്ടെത്തി അംഗത്വ രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തി പദ്ധതിയിൽ അംഗമാകേണ്ടതാണ്. ഉല്പാദനോപാദികളുടെ വിതരണം ഉടനെ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 55 പേർക്കായിരിക്കും ആനുകൂല്യം ലഭ്യമാകുക. ഈ പദ്ധതിക്ക് വേണ്ടിയിട്ടുള്ള അപേക്ഷ ഫോം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page