ഇരിങ്ങാലക്കുട : കള്ള് വ്യവസായം ഉൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫിന്റെ പ്രഖ്യാപനത്തിന് വിപരീതമായ പുതിയ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതാണെന്ന് എഐടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് പ്രസ്താവിച്ചു. ആയതിനാൽ പുതിയതായി പ്രഖ്യാപിച്ച മദ്യനയം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യവുമായി ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നിലേക്ക് ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് – മദ്യ തൊഴിലാളി യൂണിയനുകൾ (എ.ഐ.ടി.യു.സി )സംയുക്തമായി നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർദ്ധ്വ ശ്വാസം വലിയ്ക്കുന്ന കള്ള് വ്യവസായത്തെ വിദേശമദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും ചേർന്ന് വിഴുങ്ങുന്ന സ്ഥിതിയിലേക്ക് മദ്യനയം എത്തിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
റെയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ആക്ടിങ്ങ് സെക്രട്ടറി കെ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. എ ഐ ടി യു സിമണ്ഡലം സെക്രട്ടറി കെ.കെ.ശിവൻ, മദ്യ വ്യവസായ തൊഴി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് .രാധാകൃഷ്ണൻ, ബിജു ഉറുമീസ്, ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് കെ.വി.രാമദേവൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. റെയ്ഞ്ച്മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.ഡി. സുനിൽകുമാർ സ്വാഗതവും ചെത്ത് തൊഴിലാളി യൂണിയൻ ട്രഷറർ എ.വി. രാജ്കുമാർ നന്ദിയും പറഞ്ഞു.
സമരത്തിന് കെ.കെ. മദനൻ , എ.കെ ഗോപാലകൃഷ്ണൻ, കെ.കെ. സുരേഷ്, എം.കെ.ഗിരി, എം.വി. അനിൽകുമാർ, എം.കെ. വേണുഗോപാൽ കെ.എസ്. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O