ഇരിങ്ങാലക്കുട : ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി കുട്ടാടൻ കർഷക സമിതി രംഗത്തിറങ്ങി തരിശായി കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി. നഗരസഭയിലെ 29-ാം വാർഡിൽ പെട്ട കുട്ടാടൻ പാടശേഖരത്തിലെ ഏറെ കാലമായി കൃഷിയിറക്കാതെ തരിശായി കിടന്നിടത്താണ് ഇവർ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും, ഇരിങ്ങാലക്കുട കൃഷിഭവൻ്റെയും പിന്തുണയോടെ കുട്ടാടൻ കർഷക സമിതി നടപ്പിലാക്കുന്ന തരിശ് നെൽകൃഷി പദ്ധതിക്ക് ബുധനാഴ്ച്ച കൃഷിയിറക്കി തുടക്കമിട്ടത്.
ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമിതി കൂട്ടായ്മ പ്രസിഡണ്ട് എ ആർ ജോഷി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ഷേർളി പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നടത്തി.
നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, കൗൺസിലർ ടി വി ചാർളി തുടങ്ങിയവർ സംസാരിച്ചു.
കൃഷി അസി ഡയറക്ടർ ഫാജിത റഹ് മാൻ, ഫീൽഡ് ഓഫീസർ എം ആർ അജിത് കുമാർ, അസി കൃഷി ഓഫീസർ എം കെ ഉണ്ണി, കാർഷിക വികസന സമിതി അംഗം പ്രവീൺസ് ഞാറ്റുവെട്ടി, കുട്ടാടൻ കർഷക സമിതി സെക്രട്ടറി ടി വി ബിനേഷ്, ട്രഷറർ ടി ബി മൂവിൻ, മുതിർന്ന കർഷകൻ തൈവളപ്പിൽ ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് കൗൺസിലർ അമ്പിളി ജയൻ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് പി എസ് വിജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


