കാട്ടൂർ : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കാട്ടൂർ, കാറളം ഗ്രാമപഞ്ചായത്തുകളിൽ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ–സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ: ആർ.ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് കാറളം പഞ്ചായത്തിൽ രണ്ട് റോഡുകളുടെ നവീകരണം പൂർത്തിയായി.
കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ 4.5 ലക്ഷം രൂപ ചെലവഴിച്ച് കാട്ടിക്കുളം ലിങ്ക് റോഡും ആറ് ലക്ഷം രൂപ ചെലവഴിച്ച് എ.കെ.ജി ലിങ്ക് റോഡും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതവകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു . ഇതോടെ പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ സഞ്ചാര സൗകര്യം യാഥാർത്ഥ്യമായി.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ (LRRP) ഭാഗമായി കാട്ടൂർ ഗ്രാമപഞ്ചായത്തിലും 70 ലക്ഷം രൂപ ചെലവിൽ രണ്ട് റോഡുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 45 ലക്ഷം രൂപ ചെലവിൽ ഇല്ലിക്കാട്–ഡെയ്ഞ്ചർ മൂല റോഡിന്റെയും 25 ലക്ഷം രൂപ ചെലവിൽ മധുരംപ്പിള്ളി–മാവുംവളവ് ലിങ്ക് റോഡിന്റെയും നിർമ്മാണ ഉദ്ഘാടനവും മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

