ഇരിങ്ങാലക്കുട : കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിൻ്റെ (ഡി.എസ്.ടി) 15.53 ലക്ഷം രൂപ ഗവേഷണ ഗ്രാൻ്റ് നേടിയ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രഫസറും റിസർച്ച് ഡീനുമായ ഡോ. വി സമ്പത്ത് കുമാറിനെ ആദരിച്ചു. ക്രൈസ്റ്റ് ഒട്ടോണമസ് കോളേജിൽ ചേർന്ന യോഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പ്രശസ്തി പത്രം കൈമാറി.
വയോജനങ്ങൾക്കും പ്രമേഹ രോഗികൾക്കുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത പരിചരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങൾക്കാണ് ഗ്രാൻ്റ്. മെക്കാനിക്കൽ വിഭാഗം അധ്യാപകരായ ഡോ. അരുൺ അഗസ്റ്റിൻ, സുനിൽ പോൾ , പ്രോജക്ട് ഫെല്ലോ മാരായ ആദിത്യ സദാശക്തി, എസ് ആതിര എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
ഐ ഐ ടി പാലക്കാടിൻ്റെ സ്റ്റാർട്ട് അപ്പ് ഗ്രാൻ്റ്, വി ഗാർഡിൻ്റെ ബിഗ് ഐഡിയ ഫെസ്റ്റ് പുരസ്കാരം, ദർശന ഇഗ്നൈറ്റ് പുരസ്കാരം എന്നിവയടക്കം നിരവധി ഗവേഷണ അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയി പീനിക്കപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews