ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസം ഡോ. അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണമായി നടക്കുന്ന ഗുരുസ്മരണ മഹോത്സവത്തിൽ ശനിയാഴ്ച ഭാസൻ്റെ പ്രതിമാനാടകത്തിലെ പ്രതിമാങ്കത്തിൻ്റെ വിഷ്കംഭം അരങ്ങേറും. മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത ഈ കൂടിയാട്ടത്തിൽ ഒരേ സമയം വിദൂകനെ പോലെ ഭാഷ സംസാരിക്കുന്ന രണ്ട് കഥാപാത്രങ്ങൾ വരുന്നു എന്ന് പ്രത്യേകതയുണ്ട്. പ്രതിമ ഗൃഹം വൃത്തിയാക്കുന്ന വാര്യർ എന്ന കഥാപാത്രമായി മാർഗിമധു ചാക്യാരും പ്രതിമാഗൃഹസംരക്ഷകനായ കോയ്മയായി നേപത്ഥ്യ രാഹുൽ ചാക്യാരും രംഗത്തെത്തും.
അവതരണത്തിന് മുൻപ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷ സമ്മാൻ ലഭിച്ച ഡോ. കെ.ജി. പൗലോസിനെ ഗുരുകുലം ആദരിക്കുന്നു. തുടർന്ന് ഉപനായകരിൽ സുഗ്രീവൻ എന്ന വിഷയം അധികരിച്ച് കെ.ജി. പൗലോസ് പ്രഭാഷണം നടത്തും.
അഞ്ചാം ദിവസമായ വെള്ളിയാഴ്ച വേണി സംഹാരം കൂടിയാട്ടം അരങ്ങേറി അശ്വത്ഥമാവായി ഡോ. രജനീഷ് ചാക്യാരും സാരഥിയായി അമ്മന്നൂർ മാധവ് ചാക്യാരും രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കാലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ ടി.എസ് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ താളത്തിൽ സരിതാ കൃഷ്ണകുമാർ , ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്യ , ഗുരുകുലം ഗോപിക, ഗുരുകുലം അക്ഷര ചമയത്തിൽ കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com