പൊറത്തിശ്ശേരി : ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലകമിശ്രിതം ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നതിന്റെ ഡ്രോൺ ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷികവികസന പദ്ധതിയായ പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എൻജിനീയറിങ് വിഭാഗവും മാള വലിയപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹിള റൈസ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കർഷക ഉത്പാദക കമ്പനിയും ചേർന്നാണ് നെൽകൃഷിയിൽ ഡ്രോൺ ഡെമോൺസ്ട്രേഷൻ വിജകരമായി നടത്തി കാണിച്ചത്.
കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിൽ(സ്മാം) ഉൾപ്പെടുത്തി പൊറത്തിശ്ശേരി കൃഷിഭവൻ പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലകമിശ്രിതം ഡ്രോൺ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നതിന്റെ ഡെമോൺസ്ട്രേഷൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ, കൗൺസിലർമാരായ അജിത് കുമാർ, ബൈജു കുറ്റിക്കാടൻ, അൽഫോൻസാ തോമസ്, ജയാനന്ദൻ , ചിത്രവള്ളി കോൾ കർഷകസമിതി വൈസ് പ്രസിഡൻറ് ജിപ്സൺ ജോൺ, ജോയിൻറ് സെക്രട്ടറി എം വി വിൽസൺ, ട്രഷറർ കുര്യൻ എംപി, ഭരണസമിതി അംഗങ്ങളായ രാജി തങ്കപ്പൻ, ഫ്രാൻസിസ് പി വിഎന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസിഡൻറ് പി ആർ വർഗീസ് സ്വാഗതവും സെക്രട്ടറി എം എ ജോയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com