എൻഎസ്എസ് കുട്ടികളുടെ പുതുവത്സരം ഓട്ടിസം പാർക്കിലെ കുട്ടികളോടൊപ്പം

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് പദ്ധതിയായ “സഹചാരി ” യുടെ ഭാഗമായി ഇരിങ്ങാലക്കുട ബി ആർ സി യുടെ കീഴിലുള്ള ഓട്ടിസം പാർക്കിലെ കുട്ടികളോടൊപ്പം എൻ.എസ്.എസ് വൊളന്റിയേഴ്സ് പുതുവത്സരം ആഘോഷിച്ചു.


കേക്ക് മുറിച്ചും കളിപ്പാട്ടങ്ങൾ നൽകിയും കുട്ടികൾ ഈ വർഷത്തെ തങ്ങളുടെ പുതുവത്സരം ആഘോഷമാക്കിയത്. ബി ആർ സി യിലെ ബി പി സി സത്യപാലൻ കെ.ആർ, ബി ആർ സി അദ്ധ്യാപകരായ ആതിര രവീന്ദ്രൻ, നിഷ പോൾ, എൻ എസ് എസ് പ്രേഗ്രാം ഓഫീസർ ലസീദ എ എ, അദ്ധ്യാപകരായ സൂരജ് ശങ്കർ , നിസ കെ എസ് , എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page