ഇരിങ്ങാലക്കുട : ജനമൈത്രി പോലിസിന്‍റെയും, ജെ.സി.ഐ. ഇരിങ്ങാലക്കുടയുടേയും ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്‍റെയും, നോവയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നമുക്കും രക്ത ബന്ധുക്കളാകാം ഒന്നാം ഘട്ട രക്തദാന ക്യാമ്പ് ‘ഉണർവ്വ്’ നടത്തി.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്‍റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.
ജനമൈത്രി പോലിസ് സബ് ഇൻസ്പെക്ടർ ജോർജ്.കെ.പി, പ്രോഗ്രാം ഡയക്ടർ ഷാജു പാറേക്കാടൻ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി , എബിൻ മാത്യു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷിന്റോ വി.പി.എന്നിവർ പ്രസംഗിച്ചു. നൂറോളം പേർ രക്തം ദാനം ചെയ്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O