ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 21 ബുധനാഴ്ച നടക്കും. ഇത് മുന്നോടിയായി ഫെബ്രുവരി 18 ഞായറാഴ്ച വൈകീട്ട് ശുദ്ധി ക്രിയകളുടെ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ഫെബ്രുവരി 18 ഞായറാഴ്ച വൈകീട്ട് ശുദ്ധി ക്രിയകളുടെ ആരംഭം. പ്രാസാദ ശുദ്ധി, സ്ഥലശുദ്ധി, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വസ്തുക്കലശ പൂജ, അസ്ത്രകലശ പൂജ, അത്താഴപൂജ.
ഫെബ്രുവരി 19 തിങ്കൾ ചതു ശുദ്ധി, എതൃത്തപൂജ, ധാര, ഉച്ചപൂജ.
ഫെബ്രുവരി 20 ചൊവ്വ പഞ്ചഗവ്യം, എതൃത്ത പൂജ, പഞ്ചകം, ഉച്ച പൂജ. വൈകിട്ടു സ്ഥലശുദ്ധി, പത്മ ലേഖനം അത്താഴപൂജ.
ഫെബ്രുവരി 20 ബുധൻ പ്രതിഷ്ഠാദിനം രാവിലെ 6 മണിക്ക് എതൃർത്തപൂജ തുടർന്ന് കലശപൂജകൾ ബ്രഹ്മകലശം (നെയ്, പഞ്ചഗവ്യം, പാൽ, തൈര്, തേൻ, നാല്പാമരം, ജലം) ഉച്ചപുജ, ശ്രീഭുതബലി, ദക്ഷിണ.