ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറോളം വൃക്ഷതൈകൾ നട്ടുകൊണ്ട് ‘ഗോ ഗ്രീൻ 2023’ പദ്ധതിയുമായി ലിറ്റിൽ ഫ്ലവർ എൽ.പി.എസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ പൊതുസ്ഥാപനങ്ങളിൽ നൂറോളം മരങ്ങൾ നട്ടു പരിപാലിക്കുന്ന ഗോ ഗ്രീൻ 2023 പദ്ധതി പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവും ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. ജോയ് പീനിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, പൊതുമരാമത്തു വകുപ്പ് റസ്റ്റ് ഹൗസ്, കെ എൽ എഫ് , കെ പി എൽ , വൈസ് മെൻ ക്ലബ് എന്നീ സ്ഥാപനങ്ങളിലാണ് വൃക്ഷ തൈകൾ നട്ടത്.


ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനെറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ വേണുഗോപാൽ ആശംസകൾ അർപ്പിച്ചു. പ്രകൃതി സന്ദേശം അടങ്ങുന്ന വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ പ്രോഗ്രാമിന് മാറ്റേകി. ലിറ്റിൽ ഫ്ലവർ എൽ.പി സീനിയർ അധ്യാപിക ആലിസ് ഐ.കെ യോഗത്തിന് സ്വാഗതവും സിസ്റ്റർ തെരേസ് മരിയ യോഗത്തിന് നന്ദി പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O