ഇരിങ്ങാലക്കുട : മുൻ മുകുന്ദപുരം എം പി കെ. മോഹൻദാസിന്റെ രാഷ്ട്രീയ സത്യസന്ധത ഏറെ മാതൃകാപരമായിരുന്നുവെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കെ.മോഹൻദാസിന്റെ ഇരുപത്തിയെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ. മോഹൻദാസ് അനുസ്മരണസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ജനപ്രതിനിധി എന്ന പോലെ തന്നെ താൻ പ്രവർത്തിച്ച പാർട്ടിയോടും നേതാക്കളോടും മരണം വരെ വിശ്വസ്തത പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി, ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇട്ടിയച്ചൻ തരകൻ, റോക്കി ആളൂക്കാരൻ, സിജോയ് തോമസ്, സേതു മാധവൻ, സി.ടി.പോൾ, പ്രസാദ് പുലിക്കോട്ടിൽ, ഫെനി എബിൻ, ജോയ് എടാട്ടൂക്കാരൻ, ജോൺ മുണ്ടൻമാണി, ഷൈനി ജോജോ, മാഗി വിൻസന്റ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com