സേവ്യർ ബോർഡിൻ്റെ 2024ലെ ദേശീയ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയിലെ 2024 അധ്യയന വർഷത്തെ സേവ്യർ ബോർഡിൻ്റെ നാഷണൽ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. ദേശീയവും അന്തർദേശീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ -വിദ്യാഭ്യാസേതര പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങൾ, അക്വാപോണിക്ക്, പേപ്പർ റീസൈക്ലിങ്ങ് യൂണിറ്റ്, അഗ്രികൾച്ചറൽ ഫാമിംഗ്, വാട്ടർ ടെസ്റ്റിംഗ് ലാബ് എന്നിവ പരിഗണിച്ചാണ് ക്രൈസ്റ്റ് കോളേജ് അവാർഡിന് അർഹത നേടിയത്.

കോളേജിലെ പഠനസൗകര്യങ്ങൾ മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതിലേ പ്രത്യേക പ്രവർത്തനങ്ങൾക്ക് ആണ് നെറ്റ് വർക്കിംഗ് ആൻഡ് കൊളാബ്രേഷൻ അവാർഡ്. ഇന്ത്യയ്ക്കകത്തുള്ള 700 ഓളം കോളേജുകളിൽ നിന്നാണ് ഏറ്റവും മികച്ച കോളേജായി ക്രൈസ്റ്റ് കോളേജിനെ തിരഞ്ഞെടുത്തത്.

ജലന്ധറിൽ നടന്ന സേവ്യർ ബോർഡിൻ്റെ വാർഷിക യോഗത്തിൽ വച്ച് കോളേജ് പ്രതിനിധികളായി മലയാള വിഭാഗം മേധാവി ഫാദർ ടെജി തോമസ്, കോളേജ് ബർസാർ ഫാദർ ഡോ. വിൻസെൻ്റ്, പരിസ്ഥിതി വിഭാഗം മേധാവി ഡോ. സുബിൻ ജോസ്, ഫാദർ ജിജോ ഫ്രാൻസിസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page