ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം കലാമണ്ഡലം രവികുമാറിന്

മൂഴിക്കുളം : പ്രശസ്ത കൂടിയാട്ട – കഥകളി പണ്ഡിതനും മാർഗിയുടെ സ്ഥാപകനുമായ അപ്പുക്കുട്ടൻ നായരുടെ പേരിൽ കഥകളി – കൂടിയാട്ട രംഗത്തെ യുവകലാകാരൻ മാർക്കായി നേപത്ഥ്യ ഏർപ്പെടുത്തിയിട്ടുള്ള ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം ഈ വർഷം മിഴാവ് കലാകാരനായ കലാമണ്ഡലം രവികുമാറിന് നൽകും. ഇരിങ്ങാലക്കുട അമ്മന്നൂർ കുടുംബാംഗമാണ് .

പൈങ്കുളം രാമചാക്യാർ സ്മാരക കലാപീഠത്തിലെ അധ്യാപകനാണ് രവികുമാർ. പതിനായിരം രൂപയും സാജു തുരുത്തിൽ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഡിസംബർ 17 ന് നേപത്ഥ്യയിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവെച്ച് പുരസ്കാരം നൽകുമെന്ന് നേപത്ഥ്യ ഡയറക്ടർ മാർഗി മധു ചാക്യാർ അറിയിച്ചു.

You cannot copy content of this page